ന്യൂഡൽഹി: യെസ് ബാങ്ക് നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. യെസ് ബാങ്കി െൻറ പുനരുദ്ധാരണത്തിനായി പദ്ധതി തയാറാക്കാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്ക്. യെസ് ബാങ്കിലെ നിക്ഷേപകർക്ക് പണം നഷ്ടമാവില്ലെന്ന് ആർ.ബി.ഐ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നിർമ്മല പറഞ്ഞു.
സർക്കാറും ആർ.ബി.ഐയും യെസ് ബാങ്കിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും താൽപര്യം സംരക്ഷിച്ച് ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാസങ്ങളായി താൻ യെസ് ബാങ്കിലെ പ്രതിസന്ധി നിരീക്ഷിക്കുകയാണെന്നും നിർമ്മല പറഞ്ഞു.
നേരത്തെ യെസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയായാണ് ആർ.ബി.ഐ നിജപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.