ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ രണ്ട്​ ദിവസം മാത്രം

ന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ ഇനി രണ്ട്​ ദിവസങ്ങൾ മാത്രം ബാക്കി. ജൂലൈ ഒന്നിന്​ മുമ്പ്​ ആധാർ കാർഡ്​ പാൻകാർഡുമായി ബന്ധിപ്പിക്കണം. ആധാർ കാർഡ്​ നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും. 

സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും ഒന്നിലധികം പാൻകാർഡുകൾ എടുക്കുന്നത്​ തടയാനും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്​ സഹായിക്കുമെന്നാണ്​ സർക്കാറി​​​െൻറ പ്രതീക്ഷ. ജൂലൈ ഒന്നിന്​ മുമ്പ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനാണ്​ സർക്കാറി​​​െൻറ പദ്ധതി. 

നേരത്തെ ആധാർ കാർഡ്​ ഇല്ലാത്തവർക്ക്​ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിൽ ഇളവ്​ അനുവദിച്ചിരുന്നു. ആധാർകാർഡ്​ നിലവിലുള്ള എല്ലാവരും പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. 

Tags:    
News Summary - You have only two days left to link your Aadhaar card with PAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.