ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള പണമിടപാടുകൾക്ക് തെറ്റായ ആധാർ നമ്പർ നൽകിയാൽ 10,000 രൂപ പിഴ. സെപ്റ്റംബർ ഒന്ന് മുതൽ പ ുതിയ നിയമം നിലവിൽ വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി നിലവിലുള്ള ചില നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻകാർഡിന് പകരം ആധാർ കാർഡും ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. തൻെറ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് ആധാറും പാൻകാർഡും പരസ്പരം ഉപയോഗിക്കാമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആധാറിലെ കള്ളകളികൾ അവസാനിപ്പിക്കാൻ കേന്ദ്രം കൂടുതൽ ശക്തമായ നിയമവുമായി രംഗത്തെത്തുന്നത്.
ഇതിനായി ആദായ നികുതി നിയമത്തിലെ 272ബി, 139 എ എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.