ന്യൂഡൽഹി: െഎ.ടി മേഖലയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. എങ്കിലും ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന 50 ശതമാനത്തിനും മറ്റ് മേഖലകളിൽ തൊഴിൽ നേടാൻ സാധിക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്.
സിയൽ എച്ച്.ആർ സർവീസസ് എന്ന സ്ഥാപനം 50 െഎ.ടി സ്ഥാപനങ്ങളിലെ മിഡ്-സീനിയർ ലെവൽ പ്രൊഫഷണലുകൾക്കിടയിലാണ് സർവേ നടത്തിയത്. ഒാേട്ടാമേഷൻ മൂലം രണ്ട് ലക്ഷം തൊഴിലുകൾ അടുത്ത രണ്ട വർഷത്തിനുള്ളിൽ നഷ്മാകും. ഇതിൽ 15 മുതൽ 20 ശതമാനം ആളുകൾക്ക് മാത്രമേ മറ്റ് തൊഴിലുകളൊന്നും ലഭിക്കാതെ വരികയുള്ളു എന്നും സർവേ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന വാർത്ത നിശാര പകരുന്നതാെണങ്കിലും ടെക് പ്രൊഫഷണലുകൾക്ക് ഇനിയും അവസരങ്ങളുണ്ടെന്ന് സിയാൽ എച്ച്.എർ സർവീസ് സി.ഇ.ഒ ആദിത്യ നാരായൺ മിശ്ര പറഞ്ഞു.
പ്രധാനമായും തൊഴിൽ നഷ്ടമുണ്ടാകുന്നന്നത് െഎ.ടി ഇൻഫ്രാടെക്ചർ സപ്പോർട്ട്, ടെസ്റ്റിങ്, സോഫ്റ്റ്വെയർ ഡെവലെപ്മെൻറ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്കാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ബാക്കി വരുന്ന 50 ശതമാനത്തിന് ബാങ്കിങ്, റീടെയിൽ തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യതകളാണ് ഉള്ളതെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.