ന്യൂഡൽഹി: എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരി വാങ്ങാൻ സന്നദ്ധരായവരിൽനിന്ന് താൽപര ്യപത്രം സ്വീകരിക്കുന്ന തീയതി ഏപ്രിൽ 30വരെ നീട്ടി. നേരത്തെ മാർച്ച് 17 ആയിരുന്നു അവസാന തീ യതി. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തത്. താൽപര്യപത്രം സമർപ്പിക്കാൻ സന്നദ്ധത അറിയിച്ചവരുടെ അഭ്യർഥനയും കോവിഡ് രോഗവും കണക്കിലെടുത്താണ് തീയതി നീട്ടിയത്.
നിലവിൽ എയർ ഇന്ത്യ 60,000 കോടി രൂപ നഷ്ടത്തിലാണ്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിെൻറയും നൂറുശതമാനം ഓഹരികളും സംയുക്ത സംരംഭമായ എസ്.എ.ടി.എസിെൻറ 50 ശതമാനം ഓഹരിയും വിൽക്കാൻ ജനുവരിയിലാണ് സർക്കാർ തീരുമാനിച്ചത്.
2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ആരും വാങ്ങാൻ മുന്നോട്ടുവന്നിരുന്നില്ല. എയർ ഇന്ത്യയുടെ 23,286 കോടി കടവും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.