മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ റിലയൻസ് തുറന്ന വിട്ട ഭൂതമായിരുന്നു ജിേയാ. ജിയോ സൃഷ്ടിച്ച ഒാളങ്ങൾ ഇനിയും അറുതിയായിട്ടില്ലെന്ന് തെഴിയിക്കുന്നതാണ് എയർടെല്ലിെൻറ നാലാംപാദ ലാഭഫലം. 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്കാണ് എയർടെൽ കൂപ്പുകുത്തിയത്. 78 ശതമാനത്തിെൻറ കുറവാണ് എയർടെല്ലിന് ലാഭത്തിൽ ഉണ്ടായത്.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാംപാദത്തിൽ 82.9 കോടിയാണ് എയർടെല്ലിെൻറ ലാഭം. 2003ന് ശേഷമുള്ള എയർെടല്ലിെൻറ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ വർഷം നാലാംപാദത്തിൽ എയർടെല്ലിെൻറ ലാഭം 373 കോടിയായിരുന്നു. അതിന് മുമ്പ് 2015-16 സാമ്പത്തിക വർഷത്തിൽ എയർടെല്ലിന് 1,290 കോടി രൂപയും ലാഭമുണ്ടായിരുന്നു. ഇതിൽ നിന്നാണ് എയർടെൽ വൻ തകർച്ച നേരിട്ടത്. 2016 നവംബറിൽ സൗജന്യ സേവനവുമായി ജിയോ രംഗത്തെത്തിയതോടെയാണ് എയർടെൽ ഉൾപ്പടെയുള്ള മറ്റ് കമ്പനികൾക്ക് തിരിച്ചടി നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.