ന്യൂഡൽഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോക്കെതിരെ പരോക്ഷ വിമർശനവുമായി സഹോദരനും റിലയൻസ് കമ്യൂണിക്കേഷൻസ് ഉടമയുമായ അനിൽ അംബാനി. സൗജന്യ ഒാഫറുകളിലൂടെ വിപണി പിടിച്ചെടുത്ത പുതിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷെൻറ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിലെന്ന് അനിൽ അംബാനി പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലാണ് സൗജന്യ സേവനങ്ങളുമായി മുകേഷിെൻറ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതോടെ മറ്റ് മൊബൈൽ കമ്പനികൾ പ്രതിസന്ധിയിലാവുകയായിരുന്നു.
വിവിധ ബാങ്കുകളിൽ നിന്ന് കടമെടുത്ത 45,000 കോടി തിരിച്ചടക്കാൻ ഡിസംബർ വരെ സാവകാശം ലഭിച്ചിട്ടുണ്ട്. സെപ്തംബറിന് മുമ്പായി പണം തിരിച്ചടക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനിൽ പറഞ്ഞു. പണം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
ടെലികോം വരിക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകാനായി ടവർ ബിസിനസ് സ്ഥാപനമായ ബ്രൂക്ക് ഫീൽഡിന് വിൽക്കുന്നതും എയർസെല്ലുമായുള്ള ലയനവും പൂർത്തിയാകുന്നതോടെ 25,000 കോടിയുടെ ബാധ്യത കുറക്കാൻ കഴിയുമെന്നാണ് റിലയൻസിെൻറ പ്രതീക്ഷ. കടബാധ്യതകളെല്ലാം തീർത്ത് വീണ്ടും വിപണിയിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്നും അനിൽ അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.