ന്യൂഡൽഹി: കോവിഡ് കനത്ത നാശംവിതച്ച ചില വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധമുള്ള 6606 കമ്പനികൾ രാജ്യത്തുണ്ടെന്ന് ധനകാര്യ ഏജൻസിയായ ഡൺ ആൻഡ് ബ്രാഡ് സ്ട്രീറ്റ് (ഡി ആൻഡ് ബി). വിദേശ വിപണിയിൽ ഈ കമ്പനികൾക്കുണ്ടാകുന്ന തിരിച്ചടി ഇവിടെയും പ്രതിഫലിക്കും.
ചരക്കുകടത്ത്, വാഹനങ്ങൾ, വിനോദസഞ്ചാരം, മരുന്ന് നിർമാണം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ചെറുകിട സംരംഭങ്ങൾ എന്നീ മേഖലകളെ കോവിഡ് ലോക്ഡൗൺ തളർത്തുമെന്നും ഏജൻസി പറയുന്നു.
രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 2020ൽ 4.8 ശതമാനമായിരിക്കും. നേരത്തെ കണക്കാക്കിയതിലും 0.2 ശതമാനം കുറവാണിതെന്നും ഡി ആൻഡ് ബി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.