ന്യൂഡൽഹി: ഇന്ത്യൻ ഒാൺലൈൻ രംഗത്ത് അതിശയകരമായ കുതിപ്പ് നടത്തിയ ‘ഫ്ലിപ്കാർട്ട്’ അമേരിക്കൻ ചില്ലറ വിൽപന ഭീമന്മാരായ ‘വാൾമാർട്ട്’ സ്വന്തമാക്കി. 1600 കോടി ഡോളറിനാണ് (ഏതാണ്ട് 1.08 ലക്ഷം കോടി രൂപ) ഫ്ലിപ്പിെൻറ 77 ശതമാനം ഒാഹരി വാൾമാർട്ട് ഏറ്റെടുത്തത്. ലോകത്തെ ഇ-കോമേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്.
ഫ്ലിപ്കാർട്ട് ഗ്രൂപ് സി.ഇ.ഒ ബിന്നി ബൻസാൽ ഇടപാടിനുശേഷവും കമ്പനിയിൽ തുടരുമെങ്കിലും പാർട്ണറായ സചിൻ ബൻസാൽ തെൻറ 5.96 ശതമാനം ഒാഹരി വിൽക്കും. ഇതിെൻറ മൂല്യം ഏതാണ്ട് 123 കോടി ഡോളർ വരും (ഏതാണ്ട് 8272 കോടി രൂപ). ഫ്ലിപ്കാർട്ടിലെ മറ്റു വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, നാസ്പേഴ്സ്, െഎ.ഡി.ജി തുടങ്ങിയവരും പൂർണമായും ഒാഹരികൾ ൈകയൊഴിഞ്ഞു.
ഇരു കമ്പനികളും തമ്മിൽ കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ടിൽ 23 ശതമാനം പങ്കാളിത്തമുണ്ടായിരുന്ന ജപ്പാെൻറ സോഫ്റ്റ് ബാങ്ക് ഗ്രൂപ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
ഫ്ലിപ്കാർട്ടിനെ മറ്റൊരു ഒാൺലൈൻ ഭീമനായ ആമസോൺ ഏറ്റെടുക്കുമെന്ന് വാർത്തകൾ വന്നിരുെന്നങ്കിലും പിന്നീട് വാൾമാർട്ട് തന്നെ സ്വന്തമാക്കുകയായിരുന്നു. വാൾമാർട്ടിെനാപ്പം ഗൂഗ്ളും വിൽപനയിൽ പങ്കാളികളാണ്. നിലവിൽ 2000 കോടി ഡോളറിെൻറ വിപണിമൂല്യമാണ് ഫ്ലിപ്കാർട്ടിന് കണക്കാക്കുന്നത്. പുതിയ ഇടപാട് വഴി ആമസോണും വാൾമാർട്ടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ത്യൻ ഇ-കോമേഴ്സ് രംഗത്തെ കാത്തിരിക്കുന്നത്. വലുപ്പവും വളർച്ചയും പരിഗണിക്കുേമ്പാൾ, ലോകത്തിലെ ഏറ്റവും ആകർഷകമായ ചില്ലറവിപണിയാണ് ഇന്ത്യയെന്ന് വാൾമാർട്ട് പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുമായ ഡൗ മക്മില്ലൻ പറഞ്ഞു. ഇന്ത്യൻ ഇ-കോമേഴ്സ് രംഗത്തിെൻറ മാറ്റത്തിന് ചുക്കാൻപിടിക്കുന്ന കമ്പനിയുമായി കൈകോർക്കാനായത് പുതിയ അവസരമായി കാണുന്നു.
ഞങ്ങളുടെ നിക്ഷേപം ഇന്ത്യക്ക് ഗുണകരമാകും. മികച്ച നിലവാരമുള്ള വസ്തുക്കൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട-വനിത സംരംഭകർക്കും കൃഷിക്കാർക്കും പുതിയ അവസരങ്ങൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ചില്ലറ വിപണിയിലെ അടുത്ത തരംഗം സൃഷ്ടിക്കാനും ഉപഭോക്താക്കളും വിൽപനക്കാരുമായുള്ള ബന്ധം ശക്തമാക്കാനും പുതിയ നിക്ഷേപം സഹായകമാകുമെന്ന് ബിന്നി ബൻസാൽ പറഞ്ഞു. ഫ്ലിപ്കാർട്ട് സ്വന്തമാക്കി വാൾമാർട്ട് ഇന്ത്യയിലേക്ക് പിൻവാതിലിലൂടെ പ്രവേശിക്കുകയാണെന്നും ദേശീയ താൽപര്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും പുതിയ ഇടപാടിെൻറ പശ്ചാത്തലത്തിൽ ആർ.എസ്.എസുമായി ബന്ധമുള്ള ‘സ്വദേശി ജാഗരൺ മഞ്ച്’ പറഞ്ഞു. ഇതുസംബന്ധിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.
വാൾമാർട്ട്
അമേരിക്കയിലെ ബെൻറൺവില്ല ആസ്ഥാനമായ ചില്ലറ വിൽപന ഭീമന്മാരാണ് വാൾമാർട്ട്. ഹൈപ്പർ മാർക്കറ്റ്, ഡിസ്കൗണ്ട് ഡിപ്പാർട്മെൻറ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകളുടെ ശൃംഖല തുടങ്ങിയവ സ്വന്തമായുണ്ട്. 1962ൽ സാം വാൾട്ടനാണ് സ്ഥാപനം ആരംഭിക്കുന്നത്.
2018 ജനുവരി 31ലെ കണക്കുപ്രകാരം വാൾമാർട്ടിന് 28 രാജ്യങ്ങളായി 11,718 വിൽപന കേന്ദ്രങ്ങളാണുള്ളത്. ഏകദേശം 23 ലക്ഷം പേർ ജീവനക്കാരായുണ്ട്.
ഫ്ലിപ്കാർട്ട്
2007 ഒക്ടോബറിലാണ് ബംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് എന്ന ഇ-കോമേഴ്സ് സംരംഭം ആരംഭിക്കുന്നത്. െഎ.െഎ.ടി ബിരുദധാരികളും ആമസോൺ ജീവനക്കാരുമായിരുന്ന സചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് വലിയ സ്വപ്നങ്ങളുമായി ചെറിയ രീതിയിൽ ‘ഫ്ലിപ്’ തുടങ്ങിയത്.
ആദ്യഘട്ടത്തിൽ പുസ്തക വിൽപനയിലായിരുന്നു ശ്രദ്ധ. പിന്നീട് വ്യാപാരം വിപുലീകരിച്ചു. നിരവധി വെബ്സൈറ്റുകൾ ഏറ്റെടുക്കുകയും ചെയ്തു. കുറഞ്ഞ കാലയളവിൽ ഇന്ത്യയിൽ പടർന്നുപന്തലിച്ച ഫ്ലിപ് രാജ്യത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് സേവനദാതാക്കളാണ്. ഏകദേശം 33,000 ജീവനക്കാരാണ് ഫ്ലിപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.