ഫ്ലിപ്​കാർട്ട്​ ആ​ഗോളകമ്പനികളുമായി കൈകോർക്കുന്നു

ബംഗളൂരു:  ഇന്ത്യയിലെ ഒാൺലൈൻ ഷോപ്പിങ് രംഗത്ത്  അതികായരായ ഫ്ലിപ്കാർട്ട് മെക്രോസോഫ്റ്റ് അടക്കമുള്ള ആഗോള കമ്പനികളുമായി കൈകോർക്കുന്നു. ആമസോണുമായി കനത്ത മൽസരം നേരിടുന്ന സാഹചര്യത്തിലാണ് ഫ്ലിപ്കാർട്ട്  ആഗോള കമ്പനികളുമായി ധാരണയിലെത്തുന്നത്. സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ വി-ചാറ്റിെൻറ ഉടമസ്ഥരായ ടെൻസെൻറ്, മൈക്രോസോഫ്റ്റ്, ഇൗബേ എന്നിവരാണ് ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്തുന്നത്.

മെക്രോസോഫ്റ്റ്, ടെൻസെൻറ്, ഇൗബേ എന്നീ ആഗോള ഭീമൻമാർ ഫ്ലിപ്കാർട്ടുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ സ്ഥാപകർ ട്വീറ്റ് ചെയ്തു.  മൈക്രോസോഫ്റ്റുമായി കൈകോർക്കുന്നത് വഴി ടെക്നോളജിയിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കമെന്നാണ് ഫ്ലിപ്കാർട്ട് കണക്ക് കൂട്ടുന്നത്. ഇബേയുടെ നെറ്റ്വർക്ക് ഉപയോഗിച്ച് തങ്ങളുടെ വ്യാപാരം കൂടുതൽ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് ഫ്ലിപ്കാർട്ടിെൻറ ലക്ഷ്യം. ഇരു കമ്പനികളും യോജിപ്പിലെത്താൻ ധാരണയായെങ്കിലും സ്വതന്ത്ര കമ്പനികളായിട്ടാവും പ്രവർത്തിക്കുക.

ഇന്ത്യയിലെ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളായ ജബോങ്, മിന്ത്ര എന്നിവരുമായും ഫ്ലിപ്കാർട്ട് നേരത്തെ   ധാരണയിലെത്തിയിരുന്നു. മറ്റൊരു ഒാൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീലിനെ വാങ്ങാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. ഇൗ മാർഗങ്ങളിലൂടെയെല്ലാം ആമസോൺ ഉയർത്തുന്ന വെല്ലുവിളി മറികടക്കാമെന്നാണ് ഫ്ലിപ്കാർട്ടിെൻറ കണക്ക്കൂട്ടൽ.

Tags:    
News Summary - Flipkart raises $1.4 billion from Tencent, eBay, Microsoft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.