യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും അമേരിക്കൻ ടെക് കമ്പനികളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നത് പരസ്യമായ രഹസ്യമാണ്. അധികാരത്തിലെത്തിയതിന് ശേഷം നിരവധി പ്രശ്നങ്ങളിൽ ട്രംപും ടെക് ഭീമൻമാരും ഏറ്റുമുട്ടി. ആപ്പിളും ഗൂഗ്ളും ഉൾപ്പടെയുള്ള പല വമ്പൻമാർക്കും ഡോണൾഡ് ട്രംപിെൻറ നയങ്ങളോട് യോജിപ്പില്ല. ഉപയോക്താക്കളുടെ സ്വകാര്യതയിൽ തുടങ്ങി അഭിപ്രായ ഭിന്നത പല വിഷയങ്ങളിലേക്കും നീണ്ടിരുന്നു. ഏറ്റവുമൊടുവിൽ ഇടതുപക്ഷ ചിന്താഗതിയുള്ള ഒരുപറ്റം ആളുകളാണ് ഗൂഗ്ളിനെ നിയന്ത്രിക്കുന്നതെന്നായിരുന്നു യു.എസ് പ്രസിഡൻറിെൻറ വിമർശനം. കോവിഡ് ബാധക്കിടയിൽ കഴിഞ്ഞ മെയിലായിരുന്നു ട്രംപ് ഗൂഗ്ളിനെതിരെ രംഗത്തെത്തിയത്. ഇപ്പോൾ യു.എസിലെ ടെക് കമ്പനികളുമായി ട്രംപ് പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ്. എച്ച്-ബി 1 വിസാ സേവനങ്ങൾ നിർത്താനുള്ള തീരുമാനം ഇവർക്കിടയിൽ പുതിയ പ്രശ്നങ്ങൾക്കാവും തുടക്കം കുറിക്കുക.
ഗൂഗ്ൾ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക് തുടങ്ങിയ അമേരിക്കൻ ടെക് ഭീമൻമാരാണ് ഏറ്റവും കൂടുതൽ എച്ച്-ബി 1 വിസ ഉപപയോഗിക്കുന്നത്. ഇതിന് പുറേമ ടി.സി.എസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ കമ്പനികളും വിസ സേവനം ഉപയോഗപ്പെടുത്തി തൊഴിലാളികെള യു.എസിലെത്തിച്ച് ജോലി ചെയ്യിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി യു.എസിൽ നിന്ന് തന്നെ ജീവനക്കാരെ കണ്ടെത്തി വിദേശതൊഴിലാളികളുടെ എണ്ണം പരമാവധി കുറക്കാൻ ടെക് കമ്പനികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ പൂർണമായും വിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഐ.ടി വ്യവസായത്തിെൻറ നെടുംതൂണുകളിലൊന്ന് വിദഗഗ്ധരായ തൊഴിലാളികളാണ്. ഇവരെ എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് എച്ച്-ബി 1 വിസ. അതിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത് കമ്പനികളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ടെക് ലോകം പങ്കുവെക്കുന്നത്.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യു.എസിലെ ടെക് കമ്പനികൾ. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കണമെങ്കിൽ സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളെ കമ്പനികൾക്ക് ആവശ്യമാണ്. നിയന്ത്രണം വരുന്നതോടെ കമ്പനികൾക്ക് തൊഴിലാളികളെ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടും. വിസയിൽ രാജ്യത്തെ ടെക് കമ്പനികൾക്ക് ഇളവ് വേണമെന്ന് ഇന്ത്യൻ ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം ആവശ്യപ്പെട്ടതും ഇതിെൻറ വെളിച്ചത്തിലാണ്.
ട്രംപിെൻറ തീരുമാനത്തിൽ ആപ്പിളോ ഗൂഗ്ളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ട്രംപിെൻറ നടപടിയോട് ഇരു കമ്പനികൾക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് കോൺടാക്ട് ട്രേസിങ്ങിലടക്കം യു.എസ് സർക്കാറിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിളും ഗൂഗ്ളും. ഇതിനിടെയാണ് ട്രംപ് ഇവരുമായി പുതിയ പോർമുഖം തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.