മുംബൈ: നന്ദ്രേമോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ വിമർശിച്ച്എച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരീക്. തീരുമാനം ഇന്ത്യയിലെ കോർപ്പറേറ്ററ് മേഖലയെ ബാധിക്കുമെന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇതിൽ നിന്ന് കോർപ്പറേറ്റ് മേഖല കരകയറണമെങ്കിൽ സാമ്പത്തിക വർഷത്തിെൻറ ഒരു പാദമെങ്കിലും ആവശ്യമായി വരും. നിരക്കുകൾ വ്യത്യാസം വരുത്താതെയുള്ള ആർ.ബി.െഎയുടെ വായ്പനയം എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഭാവിയിൽ നിരക്കുകളിൽ വ്യത്യാസം വരുത്താനുള്ള സാധ്യതയും താൻ കാണുന്നില്ലെന്നും പരീക് പറഞ്ഞു.
നോട്ട് പിൻവലിക്കൽ തീരുമാനം സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിച്ചു എന്നറിയണമെങ്കിൽ മൂന്നാം പാദ ലാഭഫലം പുറത്ത് വരണം. കമ്പനികളുടെ ആകെ വരുമാനത്തെയും വിൽപനയെയുമെല്ലാം തീരുമാനം ബാധിച്ചു എന്നാണ് കരുതുന്നത്.
വ്യക്തിപരമായി പറയുകയാണെങ്കിൽ എല്ലാവരും നവംബർ 8ലെ തീരുമാനത്തിെൻറ ഫലം അനുഭവിക്കുന്നവരാെണന്നും പരീക് ചുണ്ടിക്കാട്ടി. കോർപ്പറേറ്റ് മേഖലയുടെ നിസ്സഹായവസ്ഥയെ കുറിച്ചും പരീക് സൂചനകൾ നൽകി. ഇൗയൊരവസ്ഥയിൽ കോർപ്പറേറ്റ് മേഖലക്ക് ഒന്നും ചെയ്യാനില്ല. കാര്യങ്ങൾ സാധാരണ നിലയിലാവും വരെ കാത്തിരിക്കുകയാണ് ഏകപോംവഴി.
ജനുവരിയോടെ സാമ്പത്തിക വ്യവസ്ഥ സാധാരണ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനത്തെ പരീക് അനുകൂലിച്ചിരുന്നു. നോട്ട് പിൻവലിക്കലിനെ ബിഗ് ബാങ് എന്ന വിശേഷിപ്പിച്ച് പരീകിെൻറ കൃത്യമായ നിലപാട് മാറ്റമാണ് ഇൗ വിഷയത്തിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.