ന്യൂഡൽഹി: ബി.െജ.പിക്കാരനും സ്ൈപസ്ജെറ്റ് സ്ഥാപക മേധാവിയുമായ അജയ് സിങ് എൻ.ഡി.ടി.വിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ കണ്ണുവെച്ച് നീങ്ങുന്നു. എന്നാൽ മോദിയുടെ വിശ്വസ്തനായ അജയ് ചാനലിൽ പിടിമുറുക്കുന്നുവെന്ന വാർത്ത ചാനൽ അധികൃതർ അനൗദ്യോഗികമായി നിഷേധിച്ചു. എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയിയും രാധികയും അവരുടെ കമ്പനിയായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡും കൈവശം വെച്ചിരിക്കുന്ന ഭൂരിഭാഗം ഒാഹരികളും അജയ് സിങ് വാങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രമാണ്. വാർത്തയിലെ ഒരു വാക്ക്പോലും സത്യമല്ലെന്ന് ചാനൽ അധികൃതർ പറയുന്നു. എന്നാൽ ഒൗദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
സ്ൈപസ്ജെറ്റ് ചെയർമാനും എം.ഡിയുമായ അജയ് സിങ് എൻ.ഡി.ടി.വിയുടെ 40 ശതമാനം ഒാഹരികൾ വാങ്ങുന്നുവെന്നും പ്രണോയ്, രാധിക എന്നിവർക്ക് 20 ശതമാനവും ഉണ്ടാവുമെന്നുമായിരുന്നു നേരത്തെ വന്ന വാർത്തയിലെ സൂചന. വിമാനക്കമ്പനി ഉടമ വാർത്തവിഭാഗം അടക്കം നിയന്ത്രിക്കും. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ‘അബ് കി ബാർ മോദി സർക്കാർ’ എന്ന ബി.െജ.പിയുടെ പരസ്യവാചകത്തിനു പിന്നിൽ അജയ് സിങ്ങാണ്. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് (ബി.എസ്.ഇ) രേഖകൾ പ്രകാരം 2017 ജൂണിൽ എൻ.ഡി.ടി.വിയുടെ 61.45 ശതമാനം ഒാഹരികളും പ്രണോയ്, രാധികമാരുടെ കൈവശവും പൊതുഒാഹരി 38.55 ശതമാനവുമാണ്. ചാനലിന് 400 കോടി രൂപയുടെ കടബാധ്യതയുണ്ട്. അതടക്കം 600 കോടിയുടേതാണ് ഇടപാട്. ഇതുവഴി പ്രണോയിക്കും ഭാര്യക്കും 100 കോടിയോളം രൂപ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
008ലെ ചില സാമ്പത്തിക ഇടപാട് മുൻനിർത്തി െഎ.സി.െഎ.സി.െഎ ബാങ്കിന് സാമ്പത്തിക നഷ്ടം വന്നുവെന്ന ആരോപണങ്ങളുടെ പേരിൽ എൻ.ഡി.ടി.വിക്ക് എതിരെ സി.ബി.െഎ അന്വേഷണം നടക്കുന്നുണ്ട്. ബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും വർഗീയ നിലപാടുകൾക്കും മോദി സർക്കാറിെൻറ നയങ്ങൾക്കും എതിരെ നിരന്തരം വാർത്തകൾ നൽകുന്ന ചാനലിെൻറ സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികയുടെയും ഡൽഹിയിലെയും ഡറാഡൂണിലെയും വസതികളിൽ അടക്കം സി.ബി.െഎ പരിശോധന നടത്തിയത് ഏറെ വിമർശനമുയർത്തിയിരുന്നു. കന്നുകാലി വിജ്ഞാപനം സംബന്ധിച്ച ചാനൽ ചർച്ചക്കിടെ എൻ.ഡി.ടി.വിക്ക് ‘ചില അജണ്ടകൾ’ ഉെണ്ടന്ന് ആരോപിച്ചതിന് ബി.ജെ.പി വക്താവ് സംപിത് പാത്രെയെ ചർച്ച നയിച്ച റിപ്പോർട്ടർ ഇറക്കി വിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്. ചാനലിനെ വിരട്ടി ഒപ്പം നിർത്താനുള്ള ബി.ജെ.പി ശ്രമമായി ഇത് വിലയിരുത്തപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.