മുംബൈ: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ സ്ഥാപകരാണ് തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എയർ ഇന്ത്യയുടെ അന്തരാഷ്ട്ര റൂട്ടുകളിലെ മേധാവിത്വം ഇൻഡിഗോക്ക് ഗുണകരമാവുമെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ബാട്ടിയ പറഞ്ഞു. പല അന്താരാഷ്ട്ര റൂട്ടുകളിലേക്കും സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യയുമായുള്ള ബന്ധം സഹായിക്കുമെന്നും ബാട്ടിയ ചൂണ്ടിക്കാട്ടി.
നിലവിൽ 50,000 കോടി രൂപ കടത്തിലാണ് എയർ ഇന്ത്യയുള്ളത്. സർക്കാർ സഹായത്തോടെയാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. ഇൗയൊരു സാഹചര്യത്തിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിനായുള്ള നടപടികൾ സർക്കാർ അതിവേഗം മുന്നോട്ട് നീക്കുകയാണ്.
ഇതിനിടെയാണ് കമ്പനിയെ വാങ്ങാനുള്ള താൽപ്പര്യം ഇൻഡിഗോ പ്രകടിപ്പിച്ചത്. എന്നാൽ നഷ്ടത്തിലുള്ള എയർ ഇന്ത്യയെ വാങ്ങാനുള്ള ഇൻഡിഗോയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇൻഡിഗോ അധികൃതർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.