മുംബൈ: രാജ്യത്തെ െഎ.ടി ഭീമൻമാരായ ഇൻഫോസിസ് ഒാഹരികൾ തിരിച്ച് വാങ്ങുന്നു. 11.3 കോടി ഇക്വിറ്റി ഒാഹരികളാണ് കമ്പനി തിരിച്ച് വാങ്ങുന്നത്. 5 രൂപ മുഖവിലയുള്ള ഒാഹരികൾക്ക് 1,150 രൂപ നൽകിയാണ് വാങ്ങുക. ആകെ 13,000 കോടിയാവും ഇൻഫോസിസ് ഇതിനായി മുടക്കുക.
നവംബർ 30ന് ഒാഹരികൾ തിരിച്ച് വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും ഡിസംബർ 14നാണ് ഇത് അവസാനിക്കുക. വെള്ളിയാഴ്ച ബോംബൈ സ്റ്റോക് എക്സേഞ്ചിനെ ഇൻഫോസിസ് രേഖാമൂലം ഇക്കാര്യം അറിയിച്ചു.
നേരത്തെ സെപ്തംബർ എട്ടിനും ഒക്ടോബർ ഏഴിനും നടന്ന യോഗങ്ങളിൽ കമ്പനിയുടെ നിക്ഷേപകർ ഒാഹരികൾ തിരിച്ച് വാങ്ങുന്നതിനായി അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 2,038 കോടി രൂപ മൂല്യം വരുന്ന 1.77 കോടി ഒാഹരികൾ തിരിച്ച് നൽകാൻ തയാറാണെന്ന് ഇൻഫോസിസ് സ്ഥാപകാംഗങ്ങളായ നാരായണ മൂർത്തിയും നന്ദൻ നിലേകനിയും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.