കാട്ടാൻ കണക്കിൽ കൃത്രിമം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്ന് രാജ്യത്ത െ വൻകിട ഐ.ടി കമ്പനിയായ ഇൻഫോസിസിെൻറ ഓഹരിമൂല്യത്തിൽ വൻ ഇടിവ്. വിപണിയിൽ 17 ശതമാനം വ ിലയിടിഞ്ഞ് ഒറ്റ ദിവസം 53,451 കോടി രൂപയാണ് ഓഹരിയുടമകൾക്ക് നഷ്ടമായത്. ബോംബെ ഓഹര ി വിപണിയിൽ 16.21 ശതമാനം മൂല്യം ഇടിഞ്ഞ ഓഹരികൾ 643.30 രൂപയിൽ ക്ലോസ് ചെയ്തപ്പോൾ ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ 16.65 ശതമാനം മൂല്യമിടിഞ്ഞ് 640 രൂപയിലും ക്ലോസ് ചെയ്തു. 53,451കോടിയുടെ നഷ്ടമുണ്ടായപ്പോൾ കമ്പനിയുടെ വിപണിമൂല്യം 2,76,300.08 കോടിയിലേക്കാണ് താഴ്ന്നത്. ഓഹരി വിപണിയിൽ മുൻനിര കമ്പനികൾക്കുണ്ടാകുന്ന വൻ നഷ്ടങ്ങളിലൊന്നാണിത്. 128 രൂപയുടെ ഇടിവാണ് ഒറ്റദിവസം ഉണ്ടായത്.
വിസിൽ ബ്ലോവർമാർ (പൊതുതാൽപര്യം മുൻനിർത്തി അഴിമതി വെളിച്ചത്താക്കുന്നവർ) ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഓഡിറ്റ് സമിതി സ്വതന്ത്ര അന്വേഷണം നടത്തുെമന്ന് ചെയർമാൻ നന്ദൻ നിലേകനി വ്യക്തമാക്കി. സെപ്റ്റംബർ 20നും 30നും രണ്ടു പരാതികളാണ് ബോർഡ് അംഗങ്ങൾക്ക് വിസിൽ ബ്ലോവർമാരിൽനിന്ന് ലഭിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അധാർമിക മാർഗത്തിലൂടെ ഹ്രസ്വകാലത്തേക്ക് വരുമാനവും ലാഭവും വർധിപ്പിച്ചു കാണിക്കാൻ ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ്, സി.എഫ്.ഒ നിലഞ്ജൻ റോയ് എന്നിവരും ചില ജീവനക്കാരും ചേർന്ന് കണക്കുകളിൽ കൃത്രിമം കാണിെച്ചന്നാണ് പ്രധാന ആരോപണം. രണ്ടു പരാതികളും സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റി പരിശോധിക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, സ്വകാര്യ ഓഡിറ്റ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ് വിഷയം ചർച്ചചെയ്തു. നിയമപരമായ കാര്യങ്ങൾക്ക് ഷാർദുൽ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിയുടെ സഹായം തേടിയിട്ടുണ്ടെന്നും നന്ദൻ നിലേകനി പറഞ്ഞു.
കമ്പനിയിലെ ചില ജീവനക്കാരാണ് തങ്ങൾക്ക് വിവരം നൽകിയതെന്നാണ് വിസിൽ ബ്ലോവർമാർ പറയുന്നത്. ഇതു സംബന്ധിച്ച ശബ്ദ െറക്കോഡിങ്, ഇ-മെയിൽ രേഖകൾ എന്നിവ കൈവശമുണ്ടെന്നും ഹാജരാക്കാൻ തയാറാണെന്നും അവർ വ്യക്തമാക്കി. ഇതും സമഗ്രമായ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും നിലേകനി അറിയിച്ചു. അതോടൊപ്പം ഒക്ടോബർ മൂന്നിന് ചേർന്ന ബോർഡ് യോഗം കമ്പനിയിലെ ഓഡിറ്റർമാരായ ഡിലോയിറ്റിനെ പൂർണതോതിൽ പരിഷ്കരിക്കാൻ തീരുമാനിച്ചതായും നിലേകനി ചൂണ്ടിക്കാട്ടി. രണ്ടു വർഷം മുമ്പ് വിശാൽ സിക്ക ഇൻഫോസിസ് സി.ഇ.ഒ. ആയിരുന്നപ്പോഴും വിസിൽബ്ലോവർമാർ സമാന രീതിയിൽ ആരോപണമുന്നയിച്ചിരുന്നു. ഇസ്രായേലിൽ ഒരു കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് സിക്ക രാജിവെച്ചൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.