ആപ്പിളിന്​ റെക്കോർഡ്​ വരുമാനം

കാലിഫോർണിയ: ​െഎഫോൺ 7 വിൽപ്പന ഉയർന്നതിലൂടെ ആപ്പിളിന്​ ​റെക്കോർഡ്​ വരുമാനം. 78.4 ബില്യൻ ഡോളറാണ്​ കമ്പനിയുടെ വരുമാനം. കഴിഞ്ഞ വർഷം ഇത്​ 75.9 ബില്യൺ ഡോളറയായിരുന്നു.

വരുമാനത്തി​െൻറ 64 ശതമാനവും അന്താരാഷ്​ട്ര വിപണിയിൽ നിന്നാണ്​ ആപ്പിളിന്​ ലഭിച്ചിരിക്കുന്നത്​. കൂടുതൽ ​െഎഫോണുകൾ വിൽക്കാൻ കഴിഞ്ഞതാണ്​ വരുമാന വർധനവിന്​ കാരണമെന്ന്​ ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​ പ്രതികരിച്ചു. ​െഎഫോൺ 7​െൻറ വൻ വിൽപ്പനയാണ്​ ആപ്പിളി​െൻറ റെക്കോർഡ്​ വരുമാന നേട്ടത്തിന്​ കാരണം. ഇൗ വർഷത്തി​െൻറ ആദ്യ പാദത്തിൽ 78.3 മില്യൺ ​െഎഫോൺ 7 ഫോണുകളാണ്​ ആപ്പിൾ വിറ്റഴിച്ചത്​. കഴിഞ്ഞ വർഷം ഇത്​ 74.8 മില്യൺ ആയിരുന്നു.

ആകെ വരുമാനത്തി​െൻറ 54.3 ബില്യൺ ഡോളർ ​െഎഫോൺ വിൽപ്പനയിലുടെയും 7.2 ബില്യൺ മാകി​െൻറ വിൽപ്പനിയിലൂടെയും അഞ്ച്​ ബില്യൺ ​െഎ​പാഡി​െൻറ വിൽപ്പനയിലൂടെയും കമ്പനിക്ക്​ ലഭിച്ചു. ​ കമ്പനിയുടെ മറ്റ്​ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിലൂടെ നാല്​ ബില്യൺ ഡോളറും ആപ്പിളിന്​ ലഭിച്ചു .

Tags:    
News Summary - iphone 7 sales grow record revenue for apple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.