ബംഗളൂരു: മുൻ നിര െഎ.ടി കമ്പനിയായ കോഗ്നിസെൻറിന് പിന്നാലെ വിപ്രോയും ഇൻഫോസിസും ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നു. 10 മുതൽ 20 വർഷം വരെ പ്രവർത്തി പരിചയമുള്ള ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനികളുടെ നീക്കം. എന്നാൽ വരും വർഷങ്ങളിൽ പുതുതായി ജോലിക്കെടുത്തവരെയും മാറ്റി നിർത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പൗരൻമാരെ കൂടുതൽ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാത്തതുമാണ് ജീവനക്കാരെ പിരിച്ച് വിടുന്നതിലേക്ക് നയിച്ചത്.
വൈസ് പ്രസിഡൻറ്, സിനീയർ വൈസ് പ്രസിഡൻറ്, എക്സിക്യൂട്ടിവ് തുടങ്ങിയ തസ്തികയിലുള്ള 1,000 ജീവനക്കാരെയാണ് കോഗ്നിസെൻറ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒമ്പത് മാസത്തെ ശമ്പളം മുൻകൂർ നൽകി സ്വയം വിരമിക്കാനുള്ള പദ്ധതിയാണ് കോഗ്നിസെൻറ് അവതരിപ്പിച്ചത്.
ഇൻഫോസിസും കോഗ്നിസെൻറിന് സമാനമായി 1,000 ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ച് വിടുന്നത്. പ്രൊജ്ക്ട് മാനേജർ, സീനിയർ ആർക്കിടെക്, ഗ്രൂപ്പ് പ്രൊജ്ക്ട് മാനേജർ എന്നിവരെയാണ് ഒഴിവാക്കുക. പ്രവർത്തനത്തിെൻറ അടിസ്ഥാനത്തിൽ താഴെ തട്ടിലുള്ള 10 ശതമാനം ജീവനക്കാരെ പിരിച്ച് വിടാനും ഇൻഫോസിസിന് പദ്ധതിയുണ്ട്. അമേരിക്കയിൽ നിന്ന് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ കമ്പനി നേരത്തെ തീരുമാനമെടുത്തിരുന്നു.
മൂന്നാഴ്ചക്ക് മുമ്പ് നടന്ന മീറ്റിങ്ങിൽ കമ്പനിയുടെ ലാഭത്തിൽ വർധനയുണ്ടായില്ലെങ്കിൽ 10 ശതമാനം തൊഴിലാളികളെ ഒഴിവാക്കേണ്ടി വരുമെന്ന് വിപ്രോ സി.ഇ.ഒ നിലപാടെടുത്തു. 1.81 ലക്ഷം തൊഴിലാളികളുള്ള വിപ്രോ 10 ശതമാനം ജീവനക്കാരെ മാറ്റി നിർത്തിയാൽ അത് ഇന്ത്യൻ െഎ.ടി മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയാവില്ല. എച്ച്-1ബി വിസയുടെ കാര്യത്തിലുൾപ്പടെ കർശന നിലപാട് പുലർത്തുന്ന അമേരിക്കൻ സമീപനമാണ് ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തൊഴിലാളികളെ ഇന്ത്യയിൽ റിക്രൂട്ട് ചെയ്യുന്നത് കമ്പനികൾക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.