മുംബൈ: കോവിഡ് കാലത്തും വിദേശ നിക്ഷേപം ലക്ഷം കോടി കടന്ന് മുന്നേറി ചരിത്രം സൃഷ്ടിച്ച റിലയൻസിെൻറ ഡിജിറ്റൽ ഭീമനായ ജിയോ അവരുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഒാണലൈൻ ഷോപ്പിങ് ആപ്ലിക്കേഷനും അവതരിപ്പിച്ചിരുന്നു. പലചരക്ക്, ഫുഡ് & ബീവറേജസ്, ഹോം കെയർ സാധനങ്ങൾക്കായുള്ള ആപ്പിെൻറ പേര് ‘ജിയോ മാർട്ട്’ എന്നാണ്. ഇക്കഴിഞ്ഞ റിലയൻസ് ഇൻഡസ്ട്രീസിെൻറ 43ാം വാർഷിക ജനറൽ മീറ്റിങ്ങിന് ശേഷം ജിയോ മാർട്ട് രാജ്യത്ത് തരംഗമായിരിക്കുകയാണ്.
ഇപ്പോൾ തന്നെ ഒരു ലക്ഷം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. പ്ലേസ്റ്റോറിൽ ട്രെൻഡിങ്ങാവുന്ന ആപ്പുകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിലെത്താനും കഴിഞ്ഞു. നിലവിൽ രാജ്യത്തെ ടോപ് 10 ഷോപ്പിങ് ആപ്പുകളിൽ ഏഴാം സ്ഥാനത്താണ് ജിയോ മാർട്ട്. ജനറൽ മീറ്റിങ്ങിൽ സൗജന്യ ഹോം ഡെലിവറിക്കായുള്ള ജിയോ മാർട്ടിലെ ഏറ്റവും കുറഞ്ഞ ഒാർഡർ 750 രൂപയിൽ നിന്ന് മാറ്റിയിരുന്നു. നിലവിൽ ഏത് ഒാർഡറും ഡെലിവറി ചാർജ് ഇല്ലാതെ സൗജന്യമായി കമ്പനി വീട്ടിലെത്തിച്ച് തരും. ഇതിന് പിന്നാലെ ജിയോ മാർട്ട് രാജ്യത്ത് തരംഗമായി. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഷോപ്പിങ് സൈറ്റുകൾ 499 രൂപക്ക് മുകളിൽ മാത്രമാണ് സൗജന്യ ഡെലിവറി നൽകുന്നത്. ഇതും ആപ്പിന് ഗുണം ചെയ്തു.
മാക്സിമം റീടെയിൽ പ്രൈസിൽ നിന്നും 5 ശതമാനം കുറച്ചാണ് തങ്ങൾ സാധനങ്ങൾ വിൽക്കുന്നതെന്നും ജിയോ അവകാശപ്പെടുന്നു. രാജ്യത്തെ 200 നഗരങ്ങളിലാണ് ജിയോ മാർട്ട് സേവനമുള്ളത്. ഒരു ദിവസം 2.5 ലക്ഷം ഒാർഡറുകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അവരുടെ വാർഷിക ജനറൽ മീറ്റിങ്ങിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.