മുംബൈ: െഎഡിയയും വോഡഫോണും ലയിച്ച് രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ ചെയർമാനായി കുമാർ മംഗളം ബിർള എത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ആദിത്യ ബിർള ഗ്രൂപ്പിെൻറ ചെയർമാനാണ് അദ്ദേഹം. പുതുതായി രൂപീകരിക്കുന്ന കമ്പനിയിൽ ചെയർമാനെ നിയമിക്കാനുള്ള അവകാശം െഎഡിയക്കാണ്.
െഎഡിയയും വോഡഫോണും തമ്മിലുള്ള ലയനം ടെലികോം രംഗത്തെ നാഴികകല്ലാണെന്ന് കുമാർ മംഗളം ബിർള അഭിപ്രായപ്പെട്ടു. അടുത്ത വർഷത്തോട് കൂടിയേ ലയന നടപടികൾ പൂർത്തിയാവുകയുള്ളു. ടെലികോം രംഗത്ത് ട്രായ് അടക്കമുള്ള എജൻസികളുടെ അംഗീകാരവും ലയനത്തിന് ആവശ്യമാണ്. ലയനം മൂലം തൊഴിൽ നഷ്ടമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.