മുംബൈ: ഏഷ്യയിലെ സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളിയാണ് മുകേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വിപണിയിൽ റിലയൻസ് ഒാഹരികളുടെ വില ഉയർന്നതാണ് മുകേഷിന് ഗുണമായത്. ബുധനാഴ്ച റിലയൻസ് ഒാഹരിയുടെ വില 1.22 ശതമാനം വർധിച്ച് 952.30 രൂപയിലെത്തിയിരുന്നു. ഇതോടെ അംബാനിയുടെ വരുമാനം 466 മില്യൺ ഡോളറായി. അതേ സമയം ചൈനയുടെ ഹുയ് കാ യാനിെൻറ ആകെ വരുമാനം 1.28 ബില്യൺ ഡോളർ കുറഞ്ഞ് 40.6 ബില്യൺ ഡോളറായി.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് റിലയൻസ്. കമ്പനിയുടെ വിപണി മൂലധനം കഴിഞ്ഞ ദിവസം 6 ലക്ഷം കോടിയിലേക്ക് എത്തിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിേൻറത് ചരിത്രപരമായ മുന്നേറ്റമായിരുന്നു. 4.98 ലക്ഷം കോടി വിപണി മൂലധനമുള്ള ടി.സി.എസിെൻറ റെക്കോർഡാണ് റിലയൻസ് മറികടന്നത്.
സെപ്തംബറിൽ ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്തേക്ക് മുകേഷ് അംബാനി എത്തിയിരുന്നു. ഫോബ്സ് മാസികയാണ് മുകേഷ് അംബാനിയെ ഇന്ത്യയിലെ കോടിശ്വരിൽ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രണ്ടാം പാദ ലാഭഫലങ്ങളിൽ ജിയോ ഒഴിച്ചുള്ള റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള കമ്പനികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.