മുംബൈ: െഎ.ടി ഭീമനായ ഇൻഫോസിസിെൻറ നോൺ എക്സിക്യൂട്ടീവ് ചെർമാനായെത്തുന്ന നന്ദൻ നിലേകേനി കമ്പനിയിൽ നിന്ന് ശമ്പളം സ്വീകരിക്കില്ല. ഇൻഫോസിസിൽ നിലേകനിക്ക് 0.93 ശതമാനം ഒാഹരികളാണ് നിലവിലുള്ളത്. 2010ൽ ഡയറക്ടറായിരുന്ന സമയത്ത് 34 ലക്ഷം രൂപയാണ് നിലേകേനി ഇൻഫോസിസിൽ നിന്ന് ശമ്പളമായി സ്വീകരിച്ചിരിക്കുന്നത്. ബി.എസ്.ഇക്ക് നൽകിയ കണക്കുകളിലാണ് ഇൻഫോസിസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിശാൽ സിക്ക സി.ഇ.ഒ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് നിലേകേനി വീണ്ടും ഇൻഫോസിസിലേക്ക് എത്തുന്നത്.
യു.ബി പ്രവീൺ റാവു ചീഫ് ഒാപ്പറേറ്റിങ് ഒാഫീസറുടെ പദവയിൽ തന്നെ തുടരുമെന്ന് ഇൻഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി അംഗീകരിച്ച ശമ്പളം അദ്ദേഹത്തിന് നൽകും. എന്നാൽ ഇടക്കാല സി.ഇ.ഒ ആയി പ്രവർത്തിക്കുന്നതിന് റാവുവിന് പ്രത്യേക ശമ്പളം നൽകില്ല.
ഭാവി സി.ഇ.ഒയെ കണ്ടുപിടിക്കുക എന്നതാണ് നിലേകേനിക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളി. കമ്പനിയുടെ ഭാവി മുൻനിർത്തിയാവും താൻ പ്രവർത്തിക്കുകയെന്ന് നിലേകേനി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.