റിലയൻസ്​ കമ്മ്യൂണിക്കേഷനിൽ നിന്ന്​ ഇൗ വർഷം അനിൽ അംബാനിക്ക്​ ശമ്പളമില്ല

മുംബൈ: റിലയൻസ്​ കമ്മ്യൂണിക്കേഷനിൽ നിന്ന്​ ഇൗ വർഷം അനിൽ അംബാനി ശമ്പളമൊന്നും സ്വീകരിക്കില്ല. കടത്തിൽ മുങ്ങി പോയ കമ്പനിയിൽ നിന്ന്​ ശമ്പളം സ്വീകരിക്കേണ്ടെന്നാണ്​ അനിൽ അംബാനിയുടെ തീരുമാനം. എകദേശം 45,000 കോടി രൂപ കടത്തിലാണ്​ റിലയൻസ്​ കമ്മ്യൂണിക്കേഷൻ.

കമ്പനിയുടെ സ്​ട്രാറ്റജിക്​ ട്രാൻസഫർമേഷൻ പദ്ധതിയുടെ ഭാഗമായാണ്​ അനിൽ അംബാനി ഇൗ തീരുമാനമെടുത്തതെന്നാണ്​ സൂചന. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ 966 കോടിയുടെ നഷ്​ടമാണ്​ റിലയൻസ്​ കമ്മ്യൂണി​ക്കേഷൻ രേഖപ്പെടുത്തിയത്​.

മറ്റ്​ മൊബൈൽ കമ്പനികളിൽ നിന്ന്​ കടുത്ത മൽസരം നേരിടേണ്ടി വന്നതോടെയാണ്​ വിപണിയിൽ റിലയൻസ്​ കമ്മ്യൂണിക്കേഷന്​ തിരിച്ചടി നേരിട്ടത്​. കഴിഞ്ഞ വർഷം സെപ്​തംബറിൽ മുകേഷ്​ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ ജിയോ കൂടി രംഗത്തെത്തിയതോടെ അനിൽ അംബാനിയുടെ സ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു. 

Tags:    
News Summary - No salary for Anil Ambani from RCom this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.