ന്യൂഡൽഹി: വിമാന കമ്പനികൾ നിരക്കുകൾ 15 ശതമാനം വർധിപ്പിക്കാനൊരുങ്ങുന്നു. വിമാന ഇന്ധനത്തിെൻറ വില വർധനവാണ് നിരക്കുകൾ ഉയർത്താൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ആഗസ്റ്റിന് ശേഷം വിമാന ഇന്ധനത്തിെൻറ വില ഇന്ത്യൻ വിപണിയിൽ കൂടുകയാണ്.ഞായറാഴ്ചയാണ് എണ്ണ കമ്പനികൾ അവസാനമായി വിമാന ഇന്ധനത്തിെൻറ വില വർധിപ്പിച്ചത്. 6 ശതമാനം വർധനയാണ് ഇന്ധനത്തിന് ഏർപ്പെടുത്തിയത്.
എന്നാൽ നിരക്ക് വർധന സംബന്ധിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ വിമാന കമ്പനികൾ തയാറായിട്ടില്ല. നിരക്കുകൾ ഉയർത്തുന്നത് കിങ്ഫിഷറിെൻറ ഗതി തങ്ങൾക്ക് വരുത്തുമെന്നാണ് ഇവരുടെ ഭയം. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധനയോട് പൂർണമായും മുഖംതിരിച്ച് നിൽക്കാൻ കമ്പനികൾക്ക് കഴിയില്ല. നിരക്കു വർധന സംബന്ധിച്ച് ദിവസങ്ങൾക്കകം തീരുമാനമെടുക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 1 മുതൽ അഭ്യന്തര വിമാന സർവീസുകൾക്ക് 5,000 രൂപ നികുതിയായി ഇൗടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒരോ സർവീസിനുമാണ് ഇൗ തുക ഇൗടാക്കുക. ഇൗ തുകയുടെ അധികഭാരം വിമാന കമ്പനികൾ ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.