ന്യൂഡൽഹി: കടത്തിലായ കമ്പനി രുചിസോയ എന്ന കമ്പനിയെ ഏറ്റെടുക്കാൻ ബാബ രാംദേവിെൻറ പതഞ്ജലി ഗ്രൂപ്പ്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് കമ്പനിക്കായി ബാബ രാംദേവും രംഗത്തെത്തുന്നത്. ഏകദേശം 3300 കോടി രൂപ നൽകി രുചിസോയയെ ഏെറ്റടുക്കാനായിരുന്നു അദാനിയുടെ പദ്ധതി. എന്നാൽ, 30 ശതമാനം തുക അധികം നൽകി ഇടപാട് സ്വന്തം കമ്പനിയുടെ പേരിലാക്കാനാണ് രാംദേവിെൻറ ശ്രമം.
ഇടപാട് സംബന്ധിച്ച ചർച്ചകൾ രുചിസോയയുമായി പതഞ്ജലി പ്രതിനിധികൾ ആരംഭിച്ചുവെന്നാണ് വിവരം. രുചിസോയക്കായി 4000 കോടി വരെ കമ്പനി മുടക്കുമെന്നാണ് വിവരം. രുചിസോയ പ്രതിനിധികളുമായി പതഞ്ജലി ഗ്രൂപ്പ് തിങ്കളാഴ്ച നടത്തുന്ന കൂടികാഴ്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പതഞ്ജലിയേയും അദാനിയേയും കൂടാതെ വിൽമർ, ഇമാമി അഗ്രോടെക്, ഗോദ്റേജ് എന്നിവരും രുചിസോയക്കായി മൽസരരംഗത്തുണ്ട്. കടുകെണ്ണയുടെ ഉൽപാദനവും വിതരണവും നടത്തുന്ന കമ്പനിയാണ് രുചിസോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.