മുംബൈ: റിലയൻസിെൻറ ഉടമസ്ഥതയിലുള്ള മൊബൈൽ കമ്പനിയായ ജിയോയും ഒാഹരി വിൽപനക്ക് ഒരുങ്ങുന്നു. െഎ.പി.ഒായിലൂടെ 31 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2018 അവസാനമോ 2019െൻറ തുടക്കത്തിലോ ഒാഹരി വിൽപന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. െഎ.പി.ഒ നടപടികൾ ആരംഭിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് പ്രതികരിച്ചു.
2017 സെപ്തംബർ 30ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ 270.59 കോടി നഷ്ടത്തിലായിരുന്നു. കമ്പനിയുടെ ആകെ വരുമാനം 6,147 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷത്തിെൻറ മുൻ പാദങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ ജിയോ നഷ്ടം കാര്യമായി കുറച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലാണ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്. ആറ് മാസത്തേക്ക് എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമായി നൽകിയാണ് ജിയോ ഇന്ത്യൻ വിപണിയെ ഞെട്ടിച്ചത്. നിലവിൽ 138.6 ബില്യൺ ഉപയോക്താക്കളുമായാണ് ജിയോയുടെ ഇന്ത്യൻ വിപണിയിലെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.