മുംബൈ: സൈറിസ് മിസ്ട്രിയുടെ കൈവശമുള്ള രഹസ്യരേഖകൾ ടാറ്റ ഗ്രൂപ്പ് തിരിച്ച് ചോദിച്ചു.ടാറ്റ ഗ്രൂപ്പിെൻറ രഹസ്യ സ്വഭാവം മിസ്ട്രി കാത്തു സൂക്ഷിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ കമ്പനിയുടെ നീക്കം. മിസ്ട്രിക്ക് ടാറ്റ ഗ്രൂപ്പ് അയച്ച വക്കീൽ നോട്ടീസിലാണ് കമ്പനിയെ സംബന്ധിക്കുന്ന രഹസ്യരേഖകൾ 48 മണിക്കൂറിനകം തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇത്തരം രേഖകൾ പുറത്ത് പോകാതിരിക്കുന്നതിന് വേണ്ടിയാണ് ടാറ്റ ഗ്രൂപ്പിെൻറ നടപടി. മൂന്ന് ദിവസത്തിനുള്ളിൽ ടാറ്റ സൈറിസ് മിസ്്ട്രിക്ക് അയക്കുന്ന രണ്ടാമത്തെ വക്കീൽ നോട്ടീസ് ആണിത്.
103 ബില്യൺ ഡോളറിെൻറ വ്യവസായമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിക്കുന്ന രേഖകൾ ഉടൻ തന്നെ കൈമാറണമെന്നും അതിന് മുമ്പ് രേഖകൾ പുറത്ത് പോകരുതെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച സൈറിസ് മിസ്ട്രി ടാറ്റ ഗ്രൂപ്പിലെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചില്ലെന്ന് ആരോപിച്ച് രത്തൻ ടാറ്റയാണ് രംഗത്തെത്തിയത്..
കമ്പനിയുടെ അനുമതിയില്ലാതെ രഹസ്യ സ്വഭാവമുള്ള രേഖകൾ പുറത്താക്കുന്നത് നിയമപരമായി ശിക്ഷാർഹമാണെന്നും നോട്ടീസിൽ പറയുന്നു. ഒക്ടോബർ 24നാണ് ടാറ്റ ഗ്രൂപ്പിെൻറ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ട്രിയെ പുറത്താക്കിത്. ഇതിനെ തുടർന്ന് രത്തൻ ടാറ്റയും സൈറിസ് മിസ്ട്രിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. പുറത്താക്കലിനെതിരെ സൈറിസ് മിസ്ട്രി കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.