മുംബൈ: റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട് ഇരട്ടിയാകുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി. ഒാഹരി ഉടമകളുടെ യോഗത്തിലാണ് കഴിഞ്ഞ 40 വർഷത്തെ റിലയൻസിെൻറ വളർച്ച സംബന്ധിക്കുന്ന കണക്കുകൾ അംബാനി അവതരിപ്പിച്ചത്.
1977ൽ റിലയൻസിെൻറ ആകെ ഒാഹരി മൂല്യം 10 കോടിയായിരുന്നു. എന്നാൽ 2017ൽ ഇത് അഞ്ച് ലക്ഷം കോടിയിലെത്തി. 50,000 ഇരട്ടി വളർച്ചയാണ് കമ്പനി 40 വർഷം കൊണ്ട് നേടിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആകെ വരുമാനം 70 കോടിയിൽ നിന്ന് 3,30,000 കോടിയായി വാർധിച്ചിട്ടുണ്ട്. ആകെ ലാഭം 3 കോടിയിൽ നിന്ന് 30,000 കോടിയായി വർധിച്ചതായും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.
എല്ലാ രണ്ടര വർഷം കൂടുേമ്പാഴും ഒാഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 1977ൽ റിലയൻസിൽ 1,000 രൂപ നിക്ഷേപിച്ചയാൾക്ക് നിലവിൽ 16.5 ലക്ഷം രൂപയായിരിക്കും ലഭിക്കുകെയന്നും അംബാനി പറഞ്ഞു.
170 ദിവസത്തിനുള്ളിൽ റിലയൻസ് ജിയോക്ക് 10 കോടി ഉപയോക്താക്കളെ ലഭിച്ചു. 10,000 ജിയോ ഒാഫീസുകളും 10 ലക്ഷം ജിയോ ഒൗട്ട്ലെറ്റുകളും സെപ്തംബറോടെ ആരംഭിക്കുമെന്നും അംബാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.