സ്​നാപ്​ഡീൽ 30 ശതമാനം ജീവനക്കാരെ പിരിച്ച്​ വിടും

ബംഗളൂരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ സ്​നാപ്ഡീൽ രണ്ട്​ മാസത്തിനകം 30 ശതമാനം ജീവനക്കാരെ പിരിച്ച്​ വിടും. മറ്റ്​ ​ഒാൺലൈൻ ഷോപ്പിങ്ങ്​ സൈറ്റുകളിൽ നിന്നുള്ള മൽസരം ശക്​തമായതിനെ തുടർന്ന്​ സ്​നാപ്​ഡീലി​െൻറ വരുമാനത്തിൽ വൻ കുറവ്​ സംഭവിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തിലാണ്​  30 ശതമാനം ജീവനക്കാരെ പിരിച്ച്​ വിടാനുള്ള തീരുമാനം കമ്പനി എടുത്തത്​.

കമ്പനിയി​ലെ 1000ത്തോളം സ്ഥിരം ജീവനക്കാരെയും 5000ത്തോളം താൽകാലിക ജീവനക്കാരെയുമാണ്​ ഇത്തരത്തിൽ പിരിച്ച്​ വിടുക. സ്​നാപ്​ഡീലിനായി ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്ന കമ്പനികളിലെ 3000ത്തോളം ​പേർക്കും തൊഴിൽ നഷ്​ടമാകും. ജീവനക്കാരെ പിരിച്ച്​ വിടുന്നത്​ സംബന്ധിച്ച അറിയിപ്പ്​ കമ്പനി ഒാപ്പറേഷൻസ്​ വിഭാഗത്തിന്​ കൈമാറി.

Tags:    
News Summary - Snapdeal tightens belt, plans to fire 30% staff in 2 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.