ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് തലവൻ ആദി ഗോദ്റേജ് . എന്നാൽ പണരഹിത സമ്പദ്വ്യവ്ഥയെന്ന ആശയം നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും ആദി ഗോദ്റേജ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സപ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആദി ഗോദ്റേജ് തെൻറ നിലപാട് വ്യക്തമാക്കിയത്
ലോകത്തിലെ ഒരു സമ്പദ്വ്യവ്സഥയും പൂർണമായും പണരഹിത സമ്പദ്വ്യവസ്ഥയായി ഇല്ല. പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. അത്തരം രാജ്യങ്ങൾ കൂടുതലായി ഒാൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ട്. എന്നാൽ പൂർണമായും ഇന്ത്യക്ക് പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാൻ കഴിയുമോ എന്ന കാര്യം സംശയമാണ്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യക്ക്.
സമ്പദ്വ്യവസ്ഥയിൽ ആധുനിക രീതികൾ പേയ്മെൻറിനായി ഉപയോഗിക്കാം എങ്കിലും പണം എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. എത്രയും വേഗത്തിൽ നോട്ടുകൾ ജനങ്ങളിലേക്ക് എത്തുന്നുവോ അത് അത്രയും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണം രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ മറ്റ് പല രൂപങ്ങളിലും ഉണ്ടാവും അത് കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നും അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു
ഉൽപന്ന- സേവന നികുതി രാജ്യത്തെ കള്ളപണത്തെ ഇല്ലാതാക്കും. ഇത് മൂലം പരോക്ഷ നികുതി ഇല്ലാതാവുകയും പ്രത്യക്ഷ നികുതി മാത്രം നിലനിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത് കള്ളപണം തടയുന്നതിന് സഹായകമാവും. വ്യക്തികളെ നോട്ട് പിൻവലിക്കൽ വിഷയം എങ്ങനെ ബാധിക്കുന്നവെന്ന് മാത്രമേ സർക്കാർ കണക്കിലെടുത്തിട്ടുള്ളു. മൊത്തം വ്യാപാരത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് അവർ കണക്കിലെടുത്തിട്ടില്ല പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ വ്യാപാരത്തിൽ. ഇവിടെ കൂടുതൽ ഇടപാടുകളും നടക്കുന്നത് നോട്ടുകൾ ഉപയോഗിച്ചാെണന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.