മുംബൈ: െഎ.ടി കമ്പനികൾക്ക് പിന്നാലെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോേട്ടാഴ്സ് 1500 ജീവനക്കാരെ ഒഴിവാക്കുന്നു. മാനേജർ തസ്തികയിലുള്ളവരെയാണ് ഇത്തരത്തിൽ ഒഴിവാക്കുന്നത്. കമ്പനിയിലെ തൊഴിലാളികളെ പുനർ വിന്യസിക്കുന്നതിെൻറ ഭാഗമായാണ് ജീവനക്കാരെ പിരിച്ച് വിടുന്നതെന്ന് ടാറ്റ അറിയിച്ചു.
ആകെയുള്ള മാനേജർ തസ്തികയിലെ 10 മുതൽ 12 ശതമാനം ആളുകളെയാണ് ഒഴിവാക്കുകയെന്ന് ടാറ്റ സി.ഇ.ഒ ഗണ്ടർ ബുട്ട്സ്ചെക്ക് പറഞ്ഞു. കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള വാർത്ത സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബാങ്കിങ്, െഎ.ടി, കാപ്പിറ്റൽ ഗുഡ്സ്, ഫിനാൻസ് എന്നീ മേഖലകളിലെ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ച് വിടുന്നത് തുടരുകയാണ്. മുൻ നിര ഇൻഫ്രാസെട്രക്ചർ കമ്പനികളിലൊന്നായ ലാർസൻ ആൻഡ് ടർബോ 14,000 പേരെയാണ് പിരിച്ച് വിടുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് 10,000 ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. െഎ.ടി സെക്ടറിൽ ആകെ 50,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.