ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ െഎ.ടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 10 മുതൽ 20 ശതമാനത്തിെൻറ കുറവ് വരുത്തി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരായ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ്, സീനിയർ വൈസ് പ്രസിഡൻറുമാർ എന്നിവരുടെ ശമ്പളത്തിലാണ് കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ പ്രകടനം മോശമായിരുന്നു ഇതേ തുർന്നാണ് ശമ്പളം കുറക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയത്.
എന്നാൽ ശമ്പളം വെട്ടികുറച്ചതിൽ ജീവനക്കാർക്കിടയിൽ എതിർപ്പുയർന്നിട്ടില്ലെന്നാണ് സൂചന. പ്രകടനം മെച്ചപ്പെടുേമ്പാൾ ശമ്പളത്തിൽ വർധിപ്പിക്കാമെന്ന് ടെക് മഹീന്ദ്ര ജീവനക്കാരോട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതാണ് എതിർപ്പുകൾ ഇല്ലാതാകുന്നതിന് കാരണം.
നേരത്തെ രാജ്യത്തെ മറ്റൊരു െഎ.ടി കമ്പനിയായ കോഗ്നിസെൻറ് ജീവനക്കാർക്കായി സ്വയം വിരമിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്കായാണ് ഇൗ പദ്ധതിഅവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയും ജീവനക്കാർക്കെതിരെ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.