ബംഗളൂരു: എച്ച്–1ബി വിസക്ക് താൽകാലിക നിയന്ത്രണമേർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാറിെൻറ തീരുമാനം ഇന്ത്യൻ െഎ.ടി മേഖലയെ ബാധിക്കുമെന്ന് െഎ.ടി അധിഷ്ഠിത വ്യവസായങ്ങൾ നടത്തുന്ന കമ്പനികളുടെ സംഘടനയായ നാസ്കോം. എച്ച്-1ബി വിസക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനം ഇന്ത്യൻ െഎ.ടി മേഖലക്ക് തിരിച്ചടിയാണെന്ന് നാസ്കോം പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഇത് ഇന്ത്യയിലേയും അമേരിക്കയിലെയും കമ്പനികളെ ബാധിക്കും. ഇന്ത്യൻ വ്യവസായികളുടെ ആശങ്ക അമേരിക്കൻ സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1250 ഡോളർ നൽകി വേഗത്തിൽ വിസ ലഭിക്കുന്ന സംവിധാനത്തിനാണ് അമേരിക്കൻ സർക്കാർ ആറുമാസത്തേക്ക് താൽകാലികമായി നിയന്ത്രണ എർപ്പെടുത്തിയത്. ഇന്ത്യൻ െഎ.ടി മേഖലയിലെ കമ്പനികൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഇൗ സംവിധാനമായിരുന്നു. ഇതിന് നിയന്ത്രണമേർപ്പെടുത്തിയ യു.എസ് നടപടി െഎ.ടി മേഖലക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.
പല അമേരിക്കൻ കമ്പനികളും അവരുടെ സോഫ്റ്റ്വെയർ ജോലികൾ ഏൽപ്പിച്ചിരിക്കുന്നത് ഇന്ത്യൻ െഎ.ടി കമ്പനികളെയാണ്. ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ ഇന്ത്യയിൽ നിന്നുള്ള െഎ.ടി വിദഗ്ധരുടെ സേവനം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.