ന്യൂഡൽഹി: െഎഡിയ-വോഡഫോൺ ലയനവുമായി ബന്ധപ്പെട്ട നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനായി കമ്പനികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി.
വോഡഫോൺ ഗ്രൂപ്പ് സി.ഇ.ഒ വിറ്റോറിയ കോളിയോയും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വോഡഫോൺ ഇന്ത്യ മാനേജിങ്ഡയറക്ടർ സുനിൽ സൂദ്, കമ്പനിയുടെ ഡയറക്ടർ പി.ബാലജി െഎഡിയ സെല്ലുലാർ എം.ഡി ഹിമാൻഷു കപാനിയയും ഇവരോടപ്പമുണ്ടായിരുന്നു. 45 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോദിയുമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇതിന് ശേഷം ടെലികോം മന്ത്രി മനോജ് സിൻഹയെ ഇവർ കാണുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ കമ്പനികൾ തയാറായിട്ടില്ല.
ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈൽ സേവനദാതാക്കളായ െഎഡിയയുടെയും വോഡഫോണിെൻറയും ലയനം വാർത്തകളിലിടംപിടിച്ചിരുന്നു. ഇരു കമ്പനികളും ഒന്നായാൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായി പുതിയ കമ്പനി മാറും. 40 കോടി ഉപഭോക്താക്കളാണ് െഎഡിയക്കും വോഡഫോണിനും കൂടിയുള്ളത്. രാജ്യത്തെ മൊത്തം മൊബൈൽ വരുമാനത്തിെൻറ 41 ശതമാനവും ഇവരുടെ കൈകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.