സിയോൾ: സ്മാർട്ട് ഫോണും മറ്റ് ആധുനിക സൗകര്യങ്ങളുമില്ലാതെ സാംസങ് മേധാവി ജെ.വൈ.ലീ ദക്ഷിണകൊറിയിലെ ജയിലിൽ. സാധാരണ തടവുകാർക്ക് അനുവദിക്കപ്പെട്ട സൗകര്യങ്ങൾ മാത്രമാണ് സാംസങ് തലവനും അനുവദിച്ചിരിക്കുന്നതെന്ന് ജയിലധികാരികൾ അറിയിച്ചു. ഗുരതരമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവ് പുള്ളികൾക്ക് ഒപ്പമാണ് ഇപ്പോൾ അദ്ദേഹം കഴിയുന്നത്.
ലീക്ക് ഫോൺ അനുവദിക്കാൻ ജയിലധികാരികൾ തയാറായിട്ടില്ല. എന്നാൽ അദ്ദേഹം താമസിക്കുന്ന ജയിലിലെ മുറിയിൽ ടിവിയുണ്ട്. രസകരമായ വസ്തുത സാംസങിെൻറ മുഖ്യ എതിരാളിയായ എൽ.ജി നിർമ്മിച്ച ടിവിയാണ് ഇത് എന്നതാണ്. ജയിലിൽ അനുവദിച്ചിട്ടുള്ള പരിപാടികൾ ടിവിയിലൂടെ കാണാനാകും. വക്കീലിനെ കാണാനുള്ള അവസരവും അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ജയിൽ അധികാരികൾ അറിയിച്ചു.
ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക്ക് ജെൻ ഹെയുടെ ഇംപീച്ച്മെൻറിന് വരെ കാരണമായ കേസിലാണ് സാംസങ് മേധാവി അറസ്റ്റിലായിരിക്കുന്നത്. സാംസങിൽ അനധികൃതമായി അധികാരം സ്ഥാപിക്കാൻ സർക്കാർ അധികാരികൾക്ക് ജെ.വൈ.ലീ കൈക്കൂലി കൊടുത്തു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.