മുംബൈ: വായ്പ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ദക്ഷിണ മുംബൈയിലെ രണ്ടു ഫ്‌ളാറ്റുകളും ഏറ്റെടുത്തതായി യെസ് ബാങ്ക് പത്രങ്ങളില്‍ പരസ്യം നല്‍കി.
2,892.44 കോടിയുടെ കുടിശ്ശിക 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് വ്യക്തമാക്കി മേയ് ആറിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നോട്ടീസ് നല്‍കിയിരുന്നെന്നും എന്നാല്‍ തിരിച്ചടവ് ഉണ്ടായില്ലെന്നും യെസ് ബാങ്ക് അറിയിച്ചു. പൊതുജനങ്ങള്‍ ഇനി മുതല്‍ പ്രസ്തുത സ്വത്തുക്കളുമായി ബന്ധപ്പെടരുതെന്നും യെസ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) എല്ലാ പ്രധാന കമ്പനികളും റിലയന്‍സ് സെന്റര്‍ എന്നറിയപ്പെടുന്ന മുംബൈ ആസ്ഥാനത്തുനിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
കടങ്ങള്‍ വീട്ടാന്‍ 21,432 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആസ്ഥാനം ലീസിന് നല്‍കാന്‍ എ.ഡി.എ.ജി ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.