രാജ്യത്ത് 10,000 കോടി നിക്ഷേപിക്കും -എം.എ. യൂസുഫലി

ഹൈദരാബാദ്: വിവിധ പദ്ധതികളിലായി അടുത്ത മൂന്നുവർഷം ഇന്ത്യയിൽ 10,000 കോടി രൂപ ലുലു ഗ്രൂപ് നിക്ഷേപിക്കുമെന്ന് ചെയർമാൻ എം.എ. യൂസുഫലി. രാജ്യത്ത് അരലക്ഷം പേർക്ക് ജോലി നൽകുകയാണ് ലക്ഷ്യമെന്ന് യൂസുഫലി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 22,000 പേർ ഗ്രൂപ്പിന് കീഴിലുണ്ട്.

തെലങ്കാനയിൽ അടുത്ത അഞ്ചുവർഷം ഷോപ്പിങ് മാളുകൾ നിർമാണത്തിനടക്കം 3,500 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ എന്നിവക്കായി 20,000 കോടി രൂപ ലുലു ഗ്രൂപ് ചെലവഴിച്ചിട്ടുണ്ട്. അഹ്മദാബാദിലും ചെന്നൈയിലും മാളുകളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്.

തെലങ്കാനയിലും നോയ്ഡയിലും ഭക്ഷ്യ സംസ്കരണ യൂനിറ്റുകളുടെ നിർമാണവും തുടങ്ങി. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദാരവത്കരിച്ചെന്നും യൂസുഫലി പറഞ്ഞു.

Tags:    
News Summary - 10,000 crore will be invested in the country -MA Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.