ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പിന്റെ മറുപടി. ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങൾ കളവല്ലാതെ മറ്റൊന്നുമല്ലെന്നും 413 പേജുള്ള മറുപടിയിൽ അദാനി ഗ്രൂപ് വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണിത്.
ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് ഹിൻഡർബർഗിന്റെ റിപ്പോർട്ട്. അദാനി എന്റർപ്രൈസസ് തുടർ ഓഹരി വിൽപന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോർട്ട് വന്നത് ഹിൻഡൻബർഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയിൽ ഇടപെടുന്ന ഹിൻഡൻബർഗിന്റെ ഇടപെടൽ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ് കുറ്റപ്പെടുത്തുന്നു.
സ്വതന്ത്രവും നിഷ്പക്ഷവും ആഴത്തിൽ പഠിച്ച ശേഷവുമുള്ളതല്ല ഹിൻഡൻബർഗിന്റെ റിപ്പോർട്ടെന്നും അദാനി പറയുന്നു. ഹിൻഡൻബർഗിന്റെ 88 ചോദ്യങ്ങളിൽ 65നും വാർഷിക റിപ്പോർട്ടിൽ ഉത്തരം നൽകി. ബാക്കിയുള്ള 23ൽ 18 എണ്ണം അദാനി കമ്പനികളുമായി നേരിട്ടു ബന്ധമില്ലാത്തതാണ്. ബാക്കിയുള്ള അഞ്ചെണ്ണം അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ് മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.