അദാനിക്ക് നേരിയ ആശ്വാസം; എഫ്.പി.ഒയിലെ ഓഹരികൾ പൂർണമായും വിറ്റുപോയി

ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫർ നിക്ഷേപകർ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 4.62 കോടി ഓഹരികളാണ് നിക്ഷേപകർ വാങ്ങിയത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരല്ലാത്തവർ 96.16 ലക്ഷം ഓഹരികൾ വാങ്ങി.

1.28 കോടി ഓഹരികളാണ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് പൂർണമായും വിറ്റുപോയെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അതേസമയം, റീടെയിൽ ഇൻവെസ്റ്റേഴ്സ് ഓഹരി വിൽപനയോട് വലിയ താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികളുടെ വില വൻതോതിൽ ഇടിഞ്ഞിരുന്നു. എഫ്.പി.ഒക്കായി നിശ്ചയിച്ചതിലും കുറഞ്ഞ തുകയിലാണ് ഓഹരി വിപണിയിൽ അദാനി ഓഹരികളു​ടെ വ്യാപാരം പുരോഗമിക്കുന്നത്.

Tags:    
News Summary - Adani Enterprises' Follow-On Public Offer Fully Subscribed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.