ന്യൂഡൽഹി: ഫോളോ ഓൺ പബ്ലിക് ഓഫറിൽ ഓഹരി വില കുറക്കില്ലെന്ന് അദാനി ഗ്രൂപ്പ്. വിവാദങ്ങൾക്കിടെ അദാനി ഓഹരികൾക്ക് വില കുറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ പ്രതികരണം.
ബാങ്കിങ് സ്ഥാപനങ്ങൾ അദാനിയുടെ ഓഹരികളുടെ വില കുറക്കാൻ ഒരുങ്ങുന്നുവെന്ന എഫ്.പി.ഒ വൈകിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി വിലയിലോ വിൽപന തീയതിയിലോ മാറ്റമുണ്ടാവില്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ബാങ്കിങ് സ്ഥാപനങ്ങളും നിക്ഷേപകരും ഉൾപ്പടെ എല്ലാ ഓഹരി ഉടമകളും വിൽപനക്ക് അനുകൂലമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അദാനിയുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികൾക്ക് ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങൾക്ക് 48 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. അദാനി എന്റർപ്രൈസിന് വെള്ളിയാഴ്ച 20 ശതമാനം നഷ്ടമാണുണ്ടായത്.
നേരത്തെ എഫ്.പി.ഒയിൽ 3112 രൂപയാണ് ഓഹരിയൊന്നിന് അദാനി ഗ്രൂപ്പ് വില നിശ്ചയിച്ചത്. നിലവിൽ അദാനി എന്റർപ്രൈസ് 2,768.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.