തിരിച്ചടിക്കിടെ അദാനി ഗ്രീനിന്റെ ലാഭം ഇരട്ടിയായി; പോർട്സ് നഷ്ടത്തിൽ

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം മാദത്തിൽ അദാനി ഗ്രീനിന്റെ ലാഭം 110 ശതമാനം ഉയർന്നു. 103 കോടിയായാണ് ലാഭം വർധിച്ചത്. കഴിഞ്ഞ വർഷം 49 കോടിയായിരുന്നു ലാഭം.

മൂന്നാം പാദത്തിലെ വരുമാനത്തിൽ 53 ശതമാനം വർധനയുണ്ട്. 2,258 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം വരുമാനം 1,471 കോടിയായിരുന്നു.വൈദ്യുതി വിതരണത്തിൽ നിന്നുള്ള വരുമാനത്തിൽ 29 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 1,260 കോടിയാണ് ഈയിനത്തിൽ കമ്പനി ഉണ്ടാക്കിയത്. ചരക്കുകളും സേവനങ്ങളും വിറ്റതിലൂടെ ലഭിച്ച വരുമാനം 47 ശതമാനവും ഉയർന്നു.

രാജ്യത്തെ ക്ലീൻ എനർജിയിലേക്ക് നയിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൂര്യനിൽ നിന്നും കാറ്റിൽ നിന്നും ചെലവ് കുറഞ്ഞ രീതിയിൽ ഊർജം നിർമ്മിക്കുകയാണ് ലക്ഷ്യം. അതിൽ സുസ്ഥിരമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ അറിയിച്ചു.

അതേസമയം 2022 ഡിസംബറിൽ അവസാനിച്ച സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ ലാഭത്തിൽ 12.94 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞവർഷം മൂന്നാംപാദത്തിൽ 1,535.28 കോടി രൂപയായിരുന്ന ലാഭം ഈ വർഷം ഇതേ കാലയളവിൽ 1,336.51 കോടി രൂപയാണ്. 2022 ഡിസംബർ പാദത്തിലെകമ്പനിയുടെ മൊത്ത വരുമാനം ൽ മുൻവർഷത്തെ 4,713.37 കോടി രൂപയിൽ നിന്ന് 5,051.17 കോടി രൂപയായി ഉയർന്നു.

 ഈ കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ് മുൻവർഷത്തെ 2,924.30 കോടി രൂപയിൽ നിന്ന് 3,507.18 കോടി രൂപയായി ഉയരുകയും ചെയ്തു.

Tags:    
News Summary - Adani green Profit more than doubles YoY to Rs 103 crore; revenue jumps 53%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.