ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും; ടെൻഡർ നേടി കമ്പനി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും. ഇതുമായി ബന്ധപ്പെട്ട ടെൻഡർ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പ്രൊപ്പർട്ടീസ് നേടി. നവംബർ 29നാണ് ​ചേരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ ലേല അപേക്ഷകൾ ക്ഷണിച്ചത്. ഏറ്റവും കൂടുതൽ തുക പദ്ധതിക്കായി മുടക്കുന്നവർക്ക് ലേലത്തിനുള്ള അവസരം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

അദാനി ഗ്രൂപ്പിന് പുറമേ നമാൻ, ഡി.എൽ.എഫ് എന്നീ കമ്പനികളും ലേലത്തിനായി അപേക്ഷ നൽകിയിരുന്നു. ഒടുവിൽ അദാനി ഗ്രൂപ്പിന് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി ചേരിയുടെ വികസനം നടത്താൻ പലരും ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

20,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. വികസനത്തിനായി പ്രത്യേക സ്ഥാപനം രൂപീകരിക്കും. കഴിഞ്ഞ 15 വർഷത്തിനിടെ നാല് തവണയെങ്കിലും ധാരാവിയുടെ വികസനത്തിനായി ലേലത്തിനുള്ള ടെൻഡർ വിളിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.

Tags:    
News Summary - Adani Group clinches Dharavi redevelopment project with Rs 5,069-crore bid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.