അദാനിക്ക് 1.61 ലക്ഷം കോടിയുടെ കടം; ഭൂരിപക്ഷം വായ്പകളും നൽകിയത് പൊതുമേഖല ബാങ്കുകൾ

ന്യൂഡൽഹി: ഗൗതം അദാനിയുടെ ​ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കടക്കെണിയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തതയുമായി കമ്പനി. ക്രെഡിറ്റ്സൈറ്റ്സിന്റെ റിപ്പോർട്ടിന് 15 പേജിലാണ് അദാനി ഗ്രൂപ്പ് മറുപടി നൽകിയത്.

വികസനത്തിൽ ഊന്നി തന്നെയാണ് തങ്ങളുടെ കമ്പനിയും മുന്നോട്ട് പോകുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. മാർച്ച് 2022ൽ 1.81 ലക്ഷം കോടിയാണ് അദാനിയുടെ കടബാധ്യത. നിലവിൽ ഇത് 1.61 ലക്ഷം കോടിയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. 2015-16 വർഷത്തിൽ വായ്പയുടെ 55 ശതമാനവും പൊതുമേഖല ബാങ്കുകളിൽ നിന്നാണ്. 2021-22ൽ വായ്പയുടെ 21 ശതമാനമാണ് പൊതുമേഖല ബാങ്കുകളിൽ എടുത്തിട്ടുള്ളത്.

2016 സാമ്പത്തിക വർഷത്തിൽ 31 ശതമാനമാണ് സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള വായ്പ. ഇത് 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബോണ്ടുകളിലൂടെ സ്വരൂപിച്ച തുകയുടെ അളവ് 14 ശതമാനത്തിൽ നിന്നും 50 ശതമാനമായി ഉയർന്നു. 

Tags:    
News Summary - Adani Group says not overleveraged, loans from public sector banks halved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.