അംബാനിയോട് മുട്ടാൻ തൽക്കാലത്തേക്കില്ല; 5ജി സ്പെക്ട്രത്തിൽ വിശദീകരണവുമായി അദാനി

ന്യൂഡൽഹി: കേ​ന്ദ്രസർക്കാർ നടത്തുന്ന 5ജി സ്‍പെക്ട്ര ലേലത്തിൽ പ​ങ്കെടുക്കാൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയതായിരുന്നു കഴിഞ്ഞ ദിവസത്തെ ബിസിനസ് ലോകത്തെ ചൂടേറിയ വാർത്ത. അദാനി ടെലികോം മേഖലയിലേക്ക് കടന്നു വരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കമ്പനി .

കൺസ്യൂമർ മൊബിലിറ്റി മേഖലയിലേക്ക് തൽക്കാലത്തേക്ക് കടക്കില്ലെന്നാണ് അദാനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ജിയോയുടേയും മറ്റ് ടെലികോം കമ്പനികളുടേയും മാതൃകയിൽ ജനങ്ങൾക്ക് നേരിട്ട് 5ജി സേവനം അദാനി ഗ്രൂപ്പ് നൽകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സർക്കാറിൽ നിന്നും 5ജി സ്‍പെക്ട്രം വാങ്ങി കൂടുതൽ സുരക്ഷയുള്ള സ്വകാര്യ നെറ്റ്‍വർക്കുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ഇന്ത്യ അടുത്തതലമുറ 5ജി നെറ്റ്‍വർക്ക് നടപ്പാക്കാൻ ഒരുങ്ങുകയാണ്. നിരവധി കമ്പനികളുടെ കൂട്ടത്തിൽ തങ്ങളും അപേക്ഷകരാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ സുരക്ഷയുള്ള 5ജി സ്വകാര്യ നെറ്റ്‍വർക്കുകൾ നൽകുന്നതിനാണ് ലേലത്തിൽ പ​ങ്കെടുക്കുന്നത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങി പല മേഖലകളിലും ഇത്തരത്തിൽ നെറ്റ്‍വർക്ക് നൽകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സ്വന്തം ഡിജിറ്റൽ ഗ്രൂപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിൽ സൂപ്പർ ആപുകളും ഡാറ്റ-കൺട്രോൾ സെന്ററുകളും ഉണ്ടാവുമെന്നും അദാനി ഗ്രൂപ്പ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Adani in spectrum race, but ‘not in consumer mobility space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.