ടെലികോം മേഖലയിലേക്ക് അദാനിയും; ലേലത്തിൽ പ​ങ്കെടുക്കും, ഇനി അംബാനി-അദാനി പോര്

ന്യൂഡൽഹി: ടെലികോം ​സ്‍പെക്ട്രം ലേലത്തിനായി കേന്ദ്രസർക്കാറിന് അപേക്ഷ സമർപ്പിച്ച കമ്പനികളിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ഉണ്ടെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ലേലത്തിനായി താൽപര്യമറിയിച്ച കമ്പനികളിൽ അദാനിയും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇതോ​ടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ, സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ എന്നീ കമ്പനികൾക്കൊപ്പം ഗൗതം അദാനിയും എത്തും.

അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന അഞ്ചാംതലമുറ ടെലികോം സ്‍പെക്ട്രത്തിന്റെ ലേലത്തിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ താൽപര്യപത്രം അറിയിച്ചതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇതുവരെ അദാനി ഗ്രൂപ്പ് തയാറായിട്ടില്ല.

ജൂലൈ 27നാണ് 5ജി സ്‍പെക്ട്രം ലേലം തുടങ്ങുക. ജൂലൈ 12ന് മുമ്പ് കമ്പനികൾ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെ കൈമാറണം. ജൂലൈ 19ന് മുമ്പായി ലേലത്തിനുള്ള അപേക്ഷ പിൻവലിക്കാം.

Tags:    
News Summary - Adani may join telecom spectrum race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.