അദാനി പോർട്സ് ലാഭത്തിൽ 69 ശതമാനം വർധന

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോർട്സിന്റെ ലാഭത്തിൽ 69 ശതമാനം വർധന. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ലാഭത്തിൽ വർധനയുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തിന്റെ ലാഭക്കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1,677.48 കോടിയുടെ ലാഭമാണ് രണ്ടാംപാദത്തിലുണ്ടായത്.

വരുമാനത്തിൽ 33 ശതമാനം വർധനയും രേഖപ്പെടുത്തി. 5,210.8 കോടിയാണ് വരുമാനം. 1,311 കോടി ലാഭം കമ്പനിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന കാർഗോയിലും വർധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിലും അദാനി പോർട്സിന്റെ കാർഗോ ഇടപാടുകൾ വർധിച്ചിരുന്നു.

രണ്ടാംപാദത്തിൽ കാർഗോയിൽ 35 ശതമാനം വർധനയാണുണ്ടായത്. അതേസമയം, അദാനി പോർട്സിന്റെ ഓഹരിവിലയും ഇന്ന് ഉയർന്നു. 17.35 രൂപ നേട്ടത്തോടെ 840.90 രൂപയിലാണ് ഓഹരികളുടെ വ്യാപാരം അവസാനിച്ചത്.

Tags:    
News Summary - Adani Ports Q2 Results: Profit jumps 69% YoY to Rs 1,677 crore, beats estimates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.