മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിൽമറിെൻറ ഐ.പി.ഒക്കൊരുങ്ങി കമ്പനി. 2021ൽ കമ്പനിയുടെ ഓഹരി വിൽപന നടക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. 2027നകം അദാനി വിൽമറിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യവസ്തു നിർമാണ കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യം.
2021ൽ ഐ.പി.ഒയിലൂടെ 7500 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഐ.പി.ഒക്ക് ശേഷം ഉൽപന്നിനിര വിപുലപ്പെടുത്തി മേഖലയിൽ ആധിപത്യം നേടാനാണ് അദാനി ഗ്രൂപ്പിെൻറ പദ്ധതി. ഫോർച്യൂൺ എന്ന ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണ പുറത്തിറക്കിയാണ് അദാനി വിൽമറിെൻറ തുടക്കം. അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽമറും ചേർന്ന് 1999ലാണ് ഉൽപന്നം പുറത്തിറക്കുന്നത്. പിന്നീട് ബസ്മതി അരി, ആട്ട, മൈദ, സൂചി തുടങ്ങിയ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിലേക്ക് അദാനി വിൽമർ കടന്നു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഭക്ഷ്യഎണ്ണകളുടെ വിലയിൽ വൻ വർധനവ് ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഐ.പി.ഒയുമായി അദാനി വിൽമർ രംഗത്തെത്തുന്നത്. ഇന്ത്യയിലെ മറ്റ് ബ്രാൻഡുകൾ ഉയർത്തുന്ന വെല്ലുവിളിയും ഐ.പി.ഒയിലൂടെ മറികടക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.