ന്യൂഡൽഹി: ഗൗതം അദാനി എൻ.ഡി.വി ഏറ്റെടുത്ത സംഭവം ആശങ്കപ്പെടുത്തുന്നതാണ് ഇക്കണോമിസ്റ്റ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാൽ മാത്രമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. അദാനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഇക്കണോമിസ്റ്റ് ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിലെ ചാനലുകളിൽ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥർ റിലയൻസാണ്. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്താണ്. അദാനി കൂടി ഈ മേഖലയിലേക്ക് എത്തുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശഘടന ചൂഷണം ചെയ്താണ് രാജ്യം ഭരിക്കുന്ന സർക്കാർ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്.
അദാനിക്കും അംബാനിക്കും വിമാനത്താവളങ്ങളിൽ തുടങ്ങി റിഫൈനറി, റീടെയിൽ, ടെക്സ്റ്റൈൽ വരെ വാണിജ്യ താൽപര്യങ്ങളുണ്ട്. ഈ താൽപര്യങ്ങൾ ചൂഷണം ചെയ്ത് കേന്ദ്രസർക്കാർ മാധ്യമസ്ഥാപനങ്ങളെ സ്വാധീനിക്കുന്നു. ലൈസൻസ് പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ ലാഭകരമായ ഒരു കരാർ റദ്ദാക്കുമെന്ന് അറിയിച്ചോ കേന്ദ്രസർക്കാർ വ്യവസായികളെ സമ്മർദ്ദത്തിലാക്കുന്നു. ഈ സമ്മർദത്തിന് വഴങ്ങി വ്യവസായികൾ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ സർക്കാറിന് അനുകൂലമായി വാർത്തകളെഴുതാൻ പ്രേരിപ്പിക്കുന്നുവെന്നും ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.