വിമാനം വൈകുന്നുവെന്ന വ്യാപക പരാതിക്കിടെ മനീഷ് ഉപ്പാലിനെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: വിമാനം വൈകുന്നുവെന്ന വ്യാപക പരാതിക്കിടെ മനീഷ് ഉപ്പാലിനെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാക്കി എയർ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് നിർണായക മാറ്റം എയർ ഇന്ത്യ പ്രഖ്യാപിച്ചത്. നിലവിൽ എയർ ഏഷ്യ ഇന്ത്യയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാണ് അദ്ദേഹം.

ചീഫ് ഓഫ് ഓപ്പറേഷൻ ക്യാപ്റ്റൻ ആർ.എസ് സന്ധുവിന് കീഴിലാണ് അദ്ദേഹം ജോലി ചെയ്യുക. കൊമേഴ്സ്യൽ വിമാനങ്ങൾ പറത്താനുള്ള ലൈസൻസുള്ള അദ്ദേഹത്തിന് 19 വർഷത്തെ അനുഭവ പരിചയമുണ്ട്. എ320 വിമാനങ്ങളുടെ ഡി.ജി.സി.എയുടെ അംഗീകാരമുള്ള പരിശോധകൻ കൂടിയാണ് അദ്ദേഹം.

എയർലൈൻ ഓപ്പറേഷൻസിൽ നിരവധി നേതൃപരമായ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിന് മുമ്പ് എയർ ഏഷ്യ ഇന്ത്യയിലായിരുന്നു ജോലി ചെയ്തിരുന്നത്. നിലവിൽ എയർ ഏഷ്യ ഇന്ത്യ പൂർണമായും ടാറ്റയുടെ നിയന്ത്രണത്തിലാണ്. ടാറ്റയുടെ നിയന്ത്രണത്തിലേക്ക് കമ്പനി എത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റം.

Tags:    
News Summary - Air India appoints Manish Uppal as head of flight operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.