മുംബൈ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് കൈമാറാനൊരുങ്ങി എയർ ഏഷ്യ ഏവിയേഷൻ ഗ്രൂപ്പ്. 1.56 ബില്യൺ രൂപക്കാണ് ഓഹരികൾ കൈമാറുക. ഇടപാടിൽ ലാഭമോ നഷ്ടമോ ഉണ്ടാവില്ലെന്ന് കമ്പനി പ്രതികരിച്ചു.
ആസിയാൻ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് എയർ ഏഷ്യ സർവീസ് നടത്തുന്നത്. കോവിഡിന് ശേഷം ബിസിനസ് വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി. ഇതിനിടെയാണ് ഓഹരി കൈമാറ്റത്തിലൂടെ ഇന്ത്യയിലെ ബിസിനസ് പൂർണമായും എയർ ഏഷ്യ ഏവിയേഷൻ ഗ്രൂപ്പ് കൈവിടുന്നത്. അതേസമയം, വിവിധ രാജ്യങ്ങളിലെ എയർലൈനുകളുടെ സർവീസ് വീണ്ടും തുടരുമെന്നും എയർ ഏഷ്യ അറിയിച്ചു.
നിലവിൽ എയർ ഏഷ്യ ഇന്ത്യയിലെ 83.67 ശതമാനം ഓഹരികൾ ടാറ്റ സൺസിന്റെ കൈവശമാണ്. ബാക്കിയുള്ള 16.33 ശതമാനം കൂടി ടാറ്റ സൺസിന് വിൽക്കാനാണ് മലേഷ്യൻ കമ്പനിയുടെ നീക്കം. ഇടപാടിന് വിവിധ ഏജൻസികൾ അംഗീകാരം നൽകിയിട്ടുണ്ട്. എയർ ഏഷ്യയെ എയർ ഇന്ത്യ എക്സ്പ്രസിൽ ടാറ്റ ലയിപ്പിച്ചേക്കും. ടാറ്റയുടെ ബജറ്റ് എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്. ടാറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.